സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കൽ; അംബാസഡർ കോൺസുൽ ജനറലിനോടൊപ്പം സൗദിയ ഡയറക്ടർ ജനറലിനെ കണ്ടു
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു.
സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദും ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദും കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് ഡയരക്ടർ ജനറലിനെ കണ്ടു.
ഇന്ത്യ സൗദി വിമാന സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കേണ്ടതിന്റെ അവശ്യകത അംബാസഡർ സൗദിയ ഡയരക്ടർ ജനറലിനെ ബോധ്യപ്പെടുത്തി.
നേരത്തെ ഒക്ടോബറിനു മുമ്പ് വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അംബാസഡർ അറിയിച്ചിരുന്നു.
എന്നാൽ ഇനി തീരുമാനമെടുക്കേണ്ടത് സൗദിയാണെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അംബാസഡർ അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa