സൗദിയിൽ ഫാമിലി ലെവിയും മൂന്ന് മാസത്തേക്ക് പുതുക്കാൻ സംവിധാനം
ജിദ്ദ: സൗദിയിൽ ഫാമിലി ലെവി തവണകളായി അടക്കാൻ സംവിധാനമായതായി സൗദി ജവാസാത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
മൂന്ന് മാസത്തേക്ക് ലെവി അടക്കാനുള്ള സൗകര്യം രാജ്യത്തെ ബാങ്കുകളിലെ പേയ്‌മെൻ്റ് സംവിധാനങ്ങൾ വഴി ലഭ്യമാണ്.
ഒരു തൊഴിലുടമ തൊഴിലാളിയുടെ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുകയാണെങ്കിൽ അയാളൂടെ ബാക്കിയുള്ള മുഴുവൻ പേയ്‌മെൻ്റുകളും പ്രസ്തുത കാലയളവിനോട് അനുബന്ധിച്ചായിരിക്കും അടക്കേണ്ടി വരികയെന്ന് ജവാസാത്ത് വൃത്തങ്ങൾ അറിയിച്ചു.
അതായത് ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുകയാണെങ്കിൽ വർക്ക് പെർമിറ്റ് ഫീസ്, ഇഖാമ റിന്യൂവൽ ഫീസ്, ആശ്രിത ലെവി തുടങ്ങിയവയെല്ലാം മൂന്ന് മാസത്തേക്കായിരിക്കും അടക്കേണ്ടി വരിക.
ഇതോടെ ആശ്രിതരുടെ ഇഖാമയും മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള സൗകര്യം സ്വാഭാവികമായും പ്രവാസികൾക്ക് ലഭ്യമാകും.
കഴിഞ്ഞയാഴ്ച തൊഴിലാളികളുടെ ലെവി മൂന്ന് മാസത്തേക്കും ആറു മാസത്തേക്കും ഒൻപത് മാസത്തേക്കും പുതുക്കാനുള്ള സംവിധാനം ഒരുങ്ങിയതായി ജവാസാത്ത് പ്രഖ്യാപിച്ചിരുന്നു.
ആശ്രിതർക്ക് നിലവിൽ ഒരാൾക്ക് 400 റിയാൽ എന്ന തോതിലാണ് ഫാമിലി ലെവി അടക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa