എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒരു കഫീൽ ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ജവാസാത്ത്
തൻ്റെ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒരു സ്പോൺസർ ചെയ്യേണ്ടതും ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ജവാസാത്ത്.
എക്സിറ്റ് വിസ ഇഷ്യു ചെയ്തു എന്ന് കരുതി സ്പോൺസർ വെറുതെ ഇരിക്കരുത്. മറിച്ച് തൻ്റെ കീഴിലുണ്ടായിരുന്ന തൊഴിലാളി രാജ്യം വിട്ടു എന്ന് ഉറപ്പാക്കേണ്ടത് സ്പോൺസറുടെ ചുമതലയാണ്.
ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളി രാജ്യം വിട്ടിട്ടില്ല എന്ന് മനസ്സിലായാൽ സ്പോൺസർ പ്രസ്തുത എക്സിറ്റ് വിസ കാൻസൽ ചെയ്യുകയും തൊഴിലാളിയെ ഹുറൂബാക്കുകയും (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യുക) ചെയ്യണമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
ഒരു സൗദി പൗരൻ തൻ്റെ കീഴിലുള്ള തൊഴിലാളി ഫൈനൽ എക്സിറ്റ് ലഭിച്ച ശേഷം രാജ്യം വിടാതിരുന്നത് സംബന്ധിച്ച് സംശയം ഉന്നയിച്ചപ്പോഴായിരുന്നു ജവാസാത്ത് ഇത്തരത്തിൽ പ്രതികരിച്ചത്.
ഒരു തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തത് മുതൽ 60 ദിവസം വരെ സൗദിയിൽ തുടരാൻ സാധിക്കും.
ഫൈനൽ എക്സിറ്റ് ലഭിച്ച തൊഴിലാളിയുടെ ഇഖാമാ കാലാവധി കഴിഞ്ഞാലും എക്സിറ്റ് വിസയിലെ 60 ദിവസ കാലാവധിയായിരിക്കും സൗദിയിലെ നിയമ പരമായ താമസത്തിനായി പരിഗണിക്കുക.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa