Monday, September 30, 2024
Top StoriesU A E

എയർപോർട്ടുകളിലെ റാപിഡ് പി സി ആർ ടെസ്റ്റ് നിബന്ധന ഒഴിവാക്കണമെന്ന് യു എ ഇയോട് ഇന്ത്യ

ദുബൈ: യു എ ഇയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ത്യയിലെ എയർപോർട്ടുകളിൽ നിന്ന് നിർബന്ധമായും എടുക്കേണ്ട റാപിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ യു എ ഇ അധികൃതരോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കൊറോണ കേസുകൾ കുറഞ്ഞതും വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതുമെല്ലാം പരിഗണിച്ചാണു റാപിഡ് ടെസ്റ്റ് ഒഴിവാക്കാൻ അംബാസഡർ യു എ ഇ ദേശീയ അടിയന്തിര ദുരന്ത നിവാരണ സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എയർപോർട്ടിലെ റാപിഡ് പി സി ആർ ടെസ്റ്റുകൾക്ക് ഈടാക്കുന്ന ഉയർന്ന തുക യു എ ഇയിലേക്കുള്ള യാത്രക്കാരുടെ നടുവൊടിക്കുന്നതാണ്. കേരളത്തിലെ എയർപോർട്ടുകളിൽ 2490 രൂപയാണു എയർപോർട്ടിനു പുറത്ത് 500 രൂപക്ക് ലഭിക്കുന്ന പിസിആർ ടെസ്റ്റിനു ഈടാക്കുന്നത്.

അതേ സമയം സാധാരണ ആർടിപിസീആറിനേക്കാൾ വേഗത്തിൽ ലഭിക്കുന്നതും ചെലവേറിയതുമാണു റാപിഡ് പിസിആർ ടെസ്റ്റ് എന്നാണു എയർപോർട്ടിലെ ടെസ്റ്റുകൾ നടത്തുന്ന ഏജൻസികളുടെ വിശദീകരണം.

എന്നാൽ ഈ വാദം ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും ഈ പ്രത്യക്ഷ പകൽക്കൊള്ള അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നുമാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്