സൗദിയിൽ സിറ്റി ബസുകളിൽ ഫുൾ സീറ്റ് കപ്പാസിറ്റി ഉപയോഗിക്കാൻ അനുമതി
റിയാദ്: രാജ്യത്തെ നഗരങ്ങൾക്കുള്ളിൽ സർവീസ് നടത്തുന്ന ലൈസൻസുള്ള വാഹനങ്ങൾക്ക് ഫുൾ സീറ്റ് കപ്പാസിറ്റി ഉപയോഗിക്കാൻ അനുമതി നൽകിയതായി സൗദി പബ്ളിക് ട്രാൻസ് പോർട്ട് അതോറിറ്റി അറിയിച്ചു.
വിദ്യാഭ്യാസ, ഹജ്ജ് ഉംറ, ടൂറിസം വിസിറ്റിംഗ്, ഇവൻ്റ്സും മറ്റും സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ബസുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നുണ്ട്.
യാത്രക്കാർ തവക്കൽനായിൽ ഫുൾ ഇമ്യൂണായിട്ടുണ്ടെന്നും മാസ്ക്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തേണ്ടത് ബസ് കംബനികളുടെ ചുമതലയാണ്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ തവക്കൽനാ ആപിൽ അത് വ്യക്തമാക്കുന്ന സ്റ്റാറ്റസും കാണിച്ചിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa