എന്ത് കൊണ്ടാണ് സൗദി അറേബ്യ വിദേശികൾക്ക് വ്യവസ്ഥകളില്ലാതെ വാതിൽ തുറന്ന് കൊടുക്കാത്തത് ?
ജിദ്ദ: സൗദി അറേബ്യ എന്ത് കൊണ്ടാാണു വിദേശികൾക്ക് വ്യവസ്ഥകളില്ലാതെ അതിൻ്റെ വാതിലുകൾ തുറന്ന് കൊടുക്കാത്തത് എന്നത് സംബന്ധിച്ച് പ്രമുഖ പോപുലേഷൻ ജ്യോഗ്രഫി പ്രൊഫസർ ഡോ:മുഹമ്മദ് അൽ റബാദി വിശദീകരിച്ചു.
ആസൂത്രണ സ്ഥാപനങ്ങളും ജനസംഖ്യാ ആസൂത്രണത്തിൻ്റെ ഉത്തരവാദിത്വമുള്ള വകുപ്പുകളും ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യാനുപാതവുമായി താരതമ്യപ്പെടുത്തുംബോൾ വിദേശികളുടെ എണ്ണം ഈ പരിധിക്കപ്പുറത്തേക്ക് കവിയാതിരിക്കാൻ ശ്രദ്ധിക്കും.
ചില രാജ്യങ്ങൾ തങ്ങളുടെ ജനസംഖ്യയുടെ 10 ശതമാനം വിദേശികൾക്കായി അനുവദിക്കുന്നുണ്ട്. അതേ സമയം സൗദി അറേബ്യ വിദേശികൾക്ക് അനുവദിച്ച പരിധി 30 ശതമാനം വരെ എത്തുന്നുണ്ട്.
വിദേശാനുപാതം 50 ശതമാനം വരെ എത്തുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കും. അതോടൊപ്പം അത് തൊഴിലില്ലായ്‌മക്കും കാരണമാകുമെന്നും പ്രൊഫസർ ചൂണ്ടിക്കാണിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa