സൗദിയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; വീഡിയോ
സൗദി കാലാവസ്ഥാ വിഭാഗം പ്രവചിച്ചത് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടു.
തബൂക്ക് പ്രവിശ്യയിലെ ഉം ലുജിൽ അനുഭവപ്പെട്ട ശക്തമായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ മുങ്ങുകയും ഒഴുകിപ്പോകുകയും ചെയ്തു.
ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഐസ് വീഴ്ചയും അനുഭവപ്പെട്ടിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഞായറാഴ്ചയും തബൂക്ക്, മക്ക, മദീന, തബൂക്ക് പ്രവിശ്യകളിലും അൽജൗഫ് നോർത്തേൺ ബോഡർ ഹായിൽ ഖസീം എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.
ഉം ലുജിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിന്റെയും ജിദ്ദയിൽ പെയ്ത ശക്തമായ മഴയുടെയും ദൃശ്യങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa