Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതർ

രാജ്യത്തിൻ്റെ കിഴക്ക് ഭാഗത്ത് ഭൂചലനങ്ങൾ അനുഭവപ്പെട്ടിട്ടില്ലെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വാക്താവ് അറിയിച്ചു.

ജിയോളജിക്കൽ സർവേയുടെ ജിയോളജിക്കൽ ഹസാർഡ്സ് സെൻ്റർ കിഴക്കൻ മേഖലയിൽ ഭൂചലനമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഈസ്റ്റേൺ മേഖലയിൽ ഭൂചലനം നിരീക്ഷിക്കുന്നതിനായി 28 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വാക്താവ് വ്യക്ത്‌മാക്കി.

യു എ ഇയുടെ ചില എമിറേറ്റുകളിൽ ഇന്ന് റിക്റ്റർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

തെക്ക് പടിഞ്ഞാറൻ ഇറാനിൽ റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്