പല രാജ്യങ്ങളിലും കൊറോണ കേസുകൾ വീണ്ടും വർദ്ധിക്കാനുള്ള കാരണം വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ്; സൗദിയിൽ പുതിയ കൊറോണ കേസുകൾ 30 മാത്രം
ജിദ്ദ: കൊറോണ വൈറസിനെയും അതിൻ്റെ വിവിധ വക ഭേദങ്ങളെയും ഫലപ്രദമായി ചെറുക്കാൻ രാജ്യത്തിനു കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
അതേ സമയം ലോകത്തെ ചില രാജ്യങ്ങളിൽ കൊറോണ കേസുകൾ വീണ്ടും ഉയരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഡോ: അബ്ദുൽ ആലി വിശദീകരിച്ചു.
ഈ രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകാത്തത് കൊണ്ടാണു വീണ്ടും വൈറസ് വ്യാപിക്കാൻ കാരണമായത്.
സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ആർജ്ജികുന്ന പ്രതിരോധ ശേഷി മാസങ്ങൾ കഴിയുന്നതോടെ കുറഞ്ഞ് വരുന്നുണ്ട്.
ഇത് മനുഷ്യ ശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി മൂന്നാമത് ഡോസ് കൂടി സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്നു.
നിലവിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഫൈസർ വാക്സിനാണ് ഉപയോഗിക്കുന്നത്. വൈകാതെ മൊഡേണയും ബൂസ്റ്റർ ഡോസിനായി ഉപയോഗിക്കുമെന്നും വാക്താവ് അറിയിച്ചു.
സൗദിയിൽ പുതുതായി കൊറോൺ സ്ഥിരീകരിച്ചത് 30 പേർക്കാണു. അതേ സമയം 73 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 52 പേരാണ് ഗൂരുതരാവസ്ഥയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa