Sunday, September 29, 2024
Saudi ArabiaTop Stories

ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം സ്ഥാപിക്കുന്നത് പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം സ്ഥാപിക്കുന്നതായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.

ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം, ആഗോളതലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ വികസനത്തിന് ഒരു മാതൃകയും യുവാക്കൾക്കും സന്നദ്ധ സംഘങ്ങൾക്കും പ്രാദേശികവും അന്തർദ്ദേശീയവുമായ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്കുള്ള ഇൻകുബേറ്ററും ആയിരിക്കും.

ഇത്തരത്തിലുള്ള ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരമാണിത്, നവീകരണത്തെയും സംരംഭകത്വത്തെയും പിന്തുണയ്ക്കുന്നതിലും അവസരങ്ങളുടെയും യുവജന പരിശീലന പരിപാടികളുടെയും കാര്യത്തിലും ഭാവിയിലെ നേതാക്കളെ യോഗ്യരാക്കുന്നതിലും മിസ്ക് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുതിയ നഗര സങ്കല്പം സംഭാവന നൽകും.

ഡിജിറ്റൽ ട്വിൻ മോഡൽ നടപ്പിലാക്കുന്ന പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി, അക്കാദമികൾ, കോളേജുകൾ, ‘മിസ്ക് സ്കൂളുകൾ’, ഒരു കോൺഫറൻസ് സെന്റർ, ഒരു സയൻസ് മ്യൂസിയം, AI, IOT, റോബോട്ടിക്സ് തുടങ്ങിയ ജനറേഷൻ ടെക്നോളജി പ്രായോഗവത്ക്കരിക്കുന്ന ഒരു ക്രിയേറ്റീവ് സെന്റർ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും.

ആർട്‌സ് അക്കാദമി, ആർട്‌സ് ഗാലറി, പെർഫോമിംഗ് ആർട്ട് തിയറ്റർ, പ്ലേ ഏരിയ, കുക്കിംഗ് അക്കാദമി, ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ കോംപ്ലക്‌സ് എന്നിവയും ഇതിലുണ്ടാകും. കൂടാതെ, ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റി സംഭാവനകൾ വർദ്ധിപ്പിക്കുന്നതിന് നൂതന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇൻകുബേറ്റ് ചെയ്യുന്നതിനും നഗരം വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ആതിഥേയത്വം വഹിക്കും.

ഇത്തരത്തിലുള്ള ആദ്യത്തെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി സ്ഥിതി ചെയ്യുന്നത് കിരീടാവകാശി സമർപ്പിച്ച റിയാദിലെ വാദി ഹനീഫയോട് ചേർന്നുള്ള ഇർഖയിൽ ഏകദേശം 3.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആയിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്