സൗദിവത്ക്കരണം മന്ത്രാലയം ഉദ്ദേശിച്ചതിലുമധികം വിജയം; ലക്ഷ്യമിട്ടതിനേക്കാൾ ഇരട്ടിയിലധികം സൗദികൾ ഈ വർഷം അവസാന പാദത്തിൽ മാത്രം തൊഴിൽ വിപണിയിലെത്തി
റിയാദ്: 2021 മൂന്നാം പാദത്തിൽ മാത്രം 65,000 സൗദി യുവതീ യുവാക്കൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
വിവിധ മേഖലകളിൽ സൗദിവത്ക്കരണ തോത് ഉയർത്താനുള്ള തീരുമാനം വന്നതിനു ശേഷമായിരുന്നു സ്വദേശികളുടെ സാന്നിദ്ധ്യം വർദ്ധിച്ചത്.
എഞ്ചിനീയറിംഗ് പ്രൊഫഷനിൽ മാത്രം 16,000 സൗദീ യുവതീ യുവാക്കൾ തൊഴിൽ മേഖലയിൽ പ്രവേശിച്ചതായി മന്ത്രാലയ വാക്താവ് പറഞ്ഞു.
മന്ത്രാലയം ഉദ്ദേശിച്ചത് 7,000 തൊഴിലവസരങ്ങൾ എഞ്ചിനീയറിംഗ് മേഖലയിൽ സൗദികൾക്കായി ഒരുക്കുക എന്നായിരുന്നു. എന്നാൽ അത് ഉദ്ദേശിച്ചതിലും കവിഞ്ഞ് 229 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു.
19,000 സൗദികൾക്ക് റെസ്റ്റോറൻ്റ്, കഫെ മേഖലകളിൽ തൊഴിലവസരമൊരുക്കാനായിരുന്നു മന്ത്രാലയം ഉദ്ദേശിച്ചിരുന്നതെങ്കിൽ മന്ത്രാലയത്തിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് 24,000 സൗദികളാണ് പ്രസ്തുത തൊഴിൽ മേഖലയിൽ പ്രവേശിച്ചത്.
ഐ ടി മേഖലയിലും അക്കൗണ്ടിംഗ് മേഖലയിലുമെല്ലാം മന്ത്രാലയം ഉദ്ദേശിച്ചതിലുമധികം സൗദികൾ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും വാക്താവ് വ്യക്തമാക്കി.
സൗദികളുടെ തൊഴിൽ വിപണിയിലേക്കുള്ള വലിയ ഒഴുക്ക് അധികൃതരുടെ സൗദിവത്ക്കരണ പദ്ധതികൾ വലിയ ലക്ഷ്യം നേടുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa