Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ കൊലപാതകക്കേസിൽ പ്രതിയായ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി

ജിസാൻ: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിദേശിയെ ചൊവ്വാഴ്ച ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യമൻ പൗരനായ ഖാലിദ് അലി മഹ്ദിയെയാണു ഫലാഹ് ബിൻ ജബ്രാൻ അൽ ഖഹ്ത്വാനി എന്ന സൗദി പൗരനെ വധിച്ചതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി സൗദി പൗരനു നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ വിചാരണ പൂർത്തിയാകുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ഇന്ന് വധ ശിക്ഷ നടപ്പാക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്