Sunday, September 29, 2024
Saudi ArabiaTop Stories

ഹൂത്തീ കേന്ദ്രങ്ങളിൽ ശക്തമായ സൈനിക നീക്കങ്ങൾ നടത്തി സഖ്യ സേന

സൗദിക്കെതിരെ പ്രകോപനപരമായ രീതിയിൽ അക്രമങ്ങൾ തുടരുന്ന ഹൂത്തികളുടെ കേന്ദ്രങ്ങളിൽ സഖ്യ സേന നിരവധി സൈനിക ഓപറേഷനുകൾ നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം മഅറബിലേയും ബൈളാഇലെയും ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 29 സൈനിക ഓപറേഷനുകളാണു നടത്തിയത്.

അക്രമണത്തിൽ ഹൂത്തികളുടെ 22 സൈനിക വാഹനങ്ങളും പ്രതിരോധ സംവിധാനങ്ങളും തകർക്കുകയും 90 ലധികം ഹൂത്തികളെ വധിക്കുകയും ചെയ്തതായി സഖ്യ സേന അറിയിച്ചു.

നേരത്തെ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ വ്യോമാക്രമണം സഖ്യ സേന നിഷ്ഫലമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്