മിഡിലീസ്റ്റിലെ ഏറ്റവും വലിയ സോളാർ പാനൽ ഉത്പാദന കേന്ദ്രം സൗദിയിൽ ഉദ്ഘാടനം ചെയ്തു
തബൂക്ക്: മിഡിലീസ്റ്റിലെയും നോർത്താഫ്രിക്ക റീജ്യണിലേയും ഏറ്റവും വലിയ സോളാർ പാനൽ ഉത്പാദന പ്ളാൻ്റ് തബൂക്ക് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉദ്ഘാടനം ചെയ്തു.
സൗദി ഇൻഡസ്ട്രി ആൻ്റ് മിനറൽ റിസോഴ്സസ് ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയർ ഉസാമ അൽ സാമിൽ ആണു ഉത്പാദനത്തിൻ്റെ ഫസ്റ്റ് ഫേസ് ഉദ്ഘാടനം ചെയ്തത്.
1.2 ജിഗാവാട്ട് പ്രൊഡക്ഷൻ കപ്പാസിറ്റിയുള്ള പ്ളാൻ്റിൻ്റെ മൊത്തം വിസ്തീർണ്ണം 27,000 സ്ക്വയർ മീറ്ററാണ്. 700 മില്യൺ റിയാലാണ് മുതൽ മുടക്ക്.
സൗരോർജ്ജ നിക്ഷേപം സജീവമാക്കാനും ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്ക്കരിക്കാനും പ്ളാൻ്റ് ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa