Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മലയാളി മരിച്ചു

ദമാം: വ്യാഴാഴ്ച രാവിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഫറോക്ക് കോടംബുഴ സ്വദേശി മരിച്ചു.

ചാത്തമ്പറംബ് കപ്പാമഠത്തിൽ മുഹമ്മദ് കുട്ടിയുടെ മകൻ അബൂബക്കർ സിദ്ദീഖ് എന്ന കുഞ്ഞിമോൻ ആണു ദമാം അൽ ഹസ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

ദമാം മെഡിക്കൽ കോംപ്ളക്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

മാതാവ്: മറിയം. ഭാര്യ: മുബീന. മക്കൾ; നാഫിഹ്, നിഫ മറിയം, നാജിഹ്. ആറ് സഹോദരങ്ങളാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്