Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഇലക്ട്രോണിക് ബില്ലിംഗ് രണ്ടാം ഘട്ടം നടപ്പാക്കുന്ന സമയം അറിയിച്ച് അധികൃതർ

ജിദ്ദ: സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ബാധകമാക്കുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടാണെന്ന് സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഡെപ്യൂട്ടി ഗവർണ്ണർ അബ്ദുല്ല അൽ ഫൻ്തൂഖ് അറിയിച്ചു.

ഒന്നാം ഘട്ടം ഈ വർഷം ഡിസംബർ 4 നാണെങ്കിൽ രണ്ടാം ഘട്ടം നടപ്പിലാക്കൽ ആരംഭിക്കുന്നത് 2023 ജനുവരിയിലായിരിക്കുമെന്നാണു അദ്ദേഹം സൂചിപ്പിച്ചത്.

രണ്ടാം ഘട്ടത്തിൽ ഇലക്ട്രോണിക് ബില്ലിംഗ് അപ്ളിക്കേഷൻ വഴിയുള്ള പേയ്‌മെൻ്റുകൾ ബാച്ചുകളായിട്ടായിരിക്കും നടപ്പിലാക്കുക. അതിലെ ബില്ലുകൾ അതോറിറ്റിയുടെ ഫാതൂറ പ്ളാറ്റ് ഫോമിലേക്ക് ലിങ്ക് ചെയ്യപ്പെട്ട രീതിയിലായിരിക്കും.

ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ബിനാമികളെ നേരിടുന്നതിനും വാണിജ്യ പരമായ ന്യായമായ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പദ്ധതിയാണെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അബ്ദുല്ല ഫന്തുഖ് പറഞ്ഞു.

അതേ സമയം ബിനാമി പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മക്ക പ്രവിശ്യയിലും റിയാദ് പ്രവിശ്യയിലുമെല്ലാം ബിനാമിയടക്കം വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ നടന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്