കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
അബഹ: സ്വദേശി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ ഇന്ന് അബഹയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അലി ബിൻ ആമിർ അസീരി എന്ന സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഖാലിദ് ബിൻ അഹ്‌മദ് മിശ്അരി എന്ന സൗദി പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടുകയും ജനറൽ കോടതിലേക്ക് റഫർ ചെയ്ത് വിചാരണക്കൊടുവിൽ കോടതി വധ ശിക്ഷ വിധിച്ചിരുന്നു.
തുടർന്ന് ജനറൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa