ഹറമിലെ 6 പുതിയ മിനാരങ്ങളുടെ നിർമ്മാണവും മത്വാഫിലെ നിർമ്മാണ പ്രവൃത്തികളും അന്തിമ ഘട്ടത്തിൽ
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിൽ സ്ഥാപിക്കുന്ന പുതിയ ആറ് മിനാരങ്ങളുടെ നിർമ്മാണവും മത്വാഫിലെ നിർമ്മാണ ആർക്കിടെക്ചറൽ പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കിംഗ് അബ്ദുൽ അസീസ് ഗേറ്റിലെ രണ്ട് മിനാരങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതിനകം 88.5 ശതമാനം പൂർത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
ബാബുൽ ഫത് ഹിലെ രണ്ട് മിനാരങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ 87.3 ശതമാനവും ബാബുൽ ഉംറയിൽ സ്ഥാപിക്കുന്ന രണ്ട് മിനാരങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ 92.1 ശതമാനവും പൂർത്തീകരിച്ചു.
മത്വാഫ് കെട്ടിടത്തിൻ്റെ സീലിംഗ് വർക്കുകൾ 50 ശതമാനവും ഗ്രൗണ്ട് വർക്കുകൾ 30 ശതമാനവും ബാബ് ഇസ്‌മയിലിൻ്റെ പുറം ഭാഗത്തുള്ള മാർബിൾ വർക്കുകൾ 85 ശതമാനവും കോൺക്രീറ്റ് വർക്കുകൾ 100 ശതമാനവും നോർത്തേൺ ഭാഗത്തെ വർക്കുകൾ 70 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa