Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ സീസണൽ ഇൻഫ്ളുവൻസ പടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം

വരും ദിവസങ്ങളിൽ രാജ്യം സീസണൽ ഇൻഫ്ളുവൻസയുടെ ഗണ്യമായ വ്യാപനത്തിനു സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

ആളുകൾ പ്രതിരോധ മുൻ കരുതലുകൾ സ്വീകരിക്കാണമെന്നും സീസണൽ ഇൻഫ്ളുവൻസക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അതേ സമയം ചില വിഭാഗങ്ങൾ സീസണൽ ഇൻഫ്ളുവൻസാ വാക്സിൻ സ്വീകരിക്കുന്നതിനു മുംബ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ടെന്ന് സൗദി ഹെൽത്ത് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുട്ട അലർജിയുള്ളവർ, 6 മാസത്തിനു താഴെയുള്ള കുട്ടികൾ, മിതമായതോ കഠിനമായതോ ആയ പനിയുള്ളവർ എന്നിവരടക്കം നേരത്തെ വാക്സിൻ എടുത്ത സമയം അലർജിയുണ്ടാായവരും ഡോക്ടർമാരെ സമീപിച്ച ശേഷം മാത്രമേ വാക്സിനെടുക്കാവൂ.

സൗദിയിൽ പുതുതായി 36 പേർക്ക് കൊറോണ ബാധിച്ചപ്പോൾ 48 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. 1 മരണമാണു പുതുതായി റിപ്പോർട്ട് ചെയ്തത്. നിലവിൽ 49 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്