ലോകത്തെ ഏറ്റവും വില കൂടിയ കാർ റിയാദ് സീസണിൽ; ഇത്രയും വില മതിക്കാനുള്ള കാരണം അറിയാം
ലോകത്തെ ഏറ്റവും വിലയേറിയ കാറിന്റെ ചിത്രം സൗദി ജനറൽ എന്റർടെയ്ന്മെന്റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് പ്രസിദ്ധീകരിച്ചു.
റിയാദ് സീസണിന്റെ ഭാഗമായ റിയാദ് മോട്ടോർ ഷോയിലാണ് കാർ പ്രദർശിപ്പിച്ചിട്ടുള്ളത്. 40 കോടി റിയാൽ തുകയാണ് ഈ കാറിന്റെ വിലയായി തുർക്കി ആലു ശൈഖ് അറിയിച്ചിട്ടുള്ളത്.
ഫെറാറി കംബനിയുടേതാണ് ലോകത്തെ ഏറ്റവും വിലയേറിയ ഈ കാർ. 1963 ൽ നിർമ്മിച്ച Ferrari 250 GTO, Holy Grill model ആണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും പ്രശസ്തമായ ഫ്രാൻസിലെ കാറോട്ട മത്സരത്തിൽ ഈ കാറായിരുന്നു വിജയി. തുടർന്ന് ഈ കാറിനെ ലോകത്തെ ഏറ്റവും മികച്ച ഈ ഇനത്തിൽ പെട്ട 3 കാറുകളിലൊന്നായി ഫെറാറി ഹിസ്റ്റോറിയൻ മാർസൽ മസീനി വിശേഷിപ്പിച്ചതോടെ കാറിന്റെ മൂല്യം വർദ്ധിക്കുകയായിരുന്നു.
ശേഷം ഈ കാറിനെ ഒരു അമേരിക്കൻ ബിസിനസ് മാൻ 70 മില്യൻ ഡോളറിനു വാങ്ങി. 100 മില്യൻ ഡോളറിനു ഈ കാർ വിൽക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa