Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ പ്രത്യേകം രൂപീകരിച്ച സംഘങ്ങളുടെ നേതൃത്വത്തിൽ ബിനാമി പരിശോധനകൾ ശക്തമാകുന്നു

ദമാം: രാജ്യത്തെ വിവിവിധ ഭാഗങ്ങളിൽ ബിനാമികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതായി റിപ്പോർട്ട്.

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിച്ച് രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിലാണു പരിശോധനകൾ നടക്കുന്നത്.

ഈസ്റ്റേൺ പ്രൊവിൻസിൽ മാത്രം കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 1500 ഓളം വ്യാപാര സ്ഥാപനങ്ങളിലാണു സംഘം പരിശോധന നടത്തിയിട്ടുള്ളത്.

ബിനാമി ബിസിനസുകൾ കൂടുതലാണെന്ന സൂചനകൾ ലഭിച്ചതിനനുസരിച്ച് വിവിധ സൂഖുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളിൽ 450 നടുത്ത് നിയമ ലംഘനങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

ബിനാമി സ്ഥാപനങ്ങൾ ലഭ്യമായ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി പദവികൾ ശരിയാക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്