Sunday, November 24, 2024
Saudi ArabiaTop Stories

ഇഖാമ, റി എൻട്രി കാലാവധികൾ ഇനിയും പുതുക്കുമോ ?ആകാംക്ഷയിൽ നിരവധി സൗദി പ്രവാസികൾ; വിസിറ്റ് വിസ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ലിങ്ക് കാണാം

ജിദ്ദ: ഓട്ടോമാറ്റിക്കായി പുതുക്കിയ ഇഖാമ, റി എൻട്രി വിസാ കാലാവധികൾ നവംബർ 30 നു അവസാനിക്കാനിരിക്കേ ഇനിയും പുതുക്കി ലഭിക്കാൻ സാധ്യതയുണ്ടോ എന്ന സംശയം നാട്ടിലുള്ള നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയോട് ചോദിക്കുന്നുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയമോ ജവാസാത്തോ ഇത് സംബന്ധിച്ച് ഇത് വരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നതാണു വസ്തുത.

ഒരു പക്ഷേ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ ഇനിയും വൈകുകയാണെങ്കിൽ ഇനിയും കാലാവധി നീട്ടിയേക്കാം. എങ്കിലും സൗദി ആഭ്യന്തര മന്ത്രാലയമോ ജവാസാത്തോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താതെ ഒന്നും തീർത്ത് പറയാൻ സാധിക്കില്ല.

ഏതെങ്കിലും സാഹചര്യത്തിൽ ഇനിയും ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിൽ പോലും സ്പോൺസർക്ക് പണമടച്ച് കൊണ്ട് നാട്ടിലുള്ളവരുടെ റി എൻട്രിയും ഇഖാമയും നീട്ടി നൽകാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നതിനാൽ അത് ഉപയോഗപ്പെടുത്താമെന്ന സമാധാനത്തിൽ പല പ്രവാസികളും ഇപ്പോഴും നാട്ടിൽ തന്നെ കഴിയുന്നുണ്ട്.

വിസിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം സൗദിയിലേക്ക് പറക്കാൻ സാധിക്കാത്തവർക്ക് സൗദി വിദേശകാര്യ മന്ത്രാലയം നൽകിയ ആനുകൂല്യ പ്രകാരം ഓട്ടോമാറ്റിക്കായി വിസിറ്റ് വിസകൾ പുതുക്കി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ലിങ്ക് പല പ്രവാസികളും ചോദിക്കുന്നുണ്ട്. ഇത്തരക്കാർക്ക് https://visa.mofa.gov.sa/VisaServices/SearchVisa എന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകിയാൽ തങ്ങളുടെ വിസിറ്റിംഗ് വിസകൾ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

അതോടൊപ്പം https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്ക് വഴി ഇഖാമ കാലാവധിയും https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴി റി എൻട്രി കാലാവധിയും ചെക്ക് ചെയ്യാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്