Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിലെ ഖുറയാത്തിൽ മഴയിലും ആലിപ്പഴ വർഷത്തിലും നിരവധി വാഹനങ്ങൾ മുങ്ങി; വീഡിയോ

ഖുറയാത്തിൻ്റെ കിഴക്ക് ഭാഗത്ത് പെയ്ത ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും നിരവധി വാഹനങ്ങൾ മുങ്ങിയ വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു.

ഖുറയാത്ത് ഗവർണ്ണറേറ്റിൻ്റെ കിഴക്ക് ഭാഗത്തുള്ള മർകസുൽ ഹിമാദിലാണു അതി ശക്തമായ മഴ അനുഭവപ്പെട്ടത്.

ഞായറാാഴ്ചയും തിങ്കളാാഴ്ചയും ശക്തമായ മഴക്കൊപ്പം ആലിപ്പഴ വർഷവും അനുഭവപ്പെട്ടതായി വീഡിയോ ചിത്രീകരിച്ച അബ്ദുൽ അസീസ് അൽ ഫാലിഹ് അറിയിച്ചു.

ചില കാറുകൾ വെള്ളത്തിൽ ഭാഗികമായി മുങ്ങിയ വീഡിയോ അബ്ദുൽ അസീസ് ഫാലിഹ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവുമെല്ലാം അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

അബ്ദുൽ അസീസ് ഫാലിഹ് പ്രസിദ്ധീകരിച്ച ഖുറയാത്തിലെ വെള്ളപ്പൊക്കത്തിൻ്റെയും ഐസ് വീഴ്ചയുടെയും കാർ മുങ്ങിയതിൻ്റെ യും രംഗങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്