ഇഖാമ ഇനി മുതൽ മൂന്ന് മാസത്തേക്ക് പുതുക്കാൻ സാധിക്കുമെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രി
ജിദ്ദ: വിദേശികളുടെ വർക്ക് പെർമിറ്റും ഇഖാമയും ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള സംവിധാനമൊരുങ്ങിയതായി സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി പ്രഖ്യാപിച്ചു.
ഇത് സ്വകാര്യമേഖലക്ക് കാര്യങ്ങൾ എളുപ്പമാക്കാനും ബിസിനസ്സ് സുഗമമാക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു.
സൗദിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം ബാങ്കുകളും നേരത്തെ ഒരുക്കിയിരുന്നു.
മൂന്ന് മാസത്തിനു പുറമെ ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും 12 മാസത്തേക്കും ലെവി അടക്കാൻ ബാങ്കുകൾ സൗകര്യമൊരുക്കിയിട്ടുണ്ട്.
ലെവി തവണകളായി അടച്ച് ഇഖാമ ചുരുങ്ങിയ കാലത്തേക്ക് പുതുക്കുന്നതിനുള്ള സംവിധാനം ആയിരക്കണക്കിന് പ്രവാസികൾക്കും
തൊഴിലുടമകൾക്കും വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa