വിസിറ്റ് വിസയിൽ സൗദിയിലെത്തിയ ഒരാൾക്ക് ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് എത്ര കാലം വരെ വാഹനമോടിക്കാം ? മുറൂർ പ്രതികരിച്ചു
ജിദ്ദ: വിസിറ്റ് വിസയിൽ സൗദിയിലെത്തിയ ശേഷം വാഹനമോടിക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് സൗദി മുറൂർ മറുപടി നൽകി.
ഇൻ്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് കയ്യിൽ വെച്ച് കൊണ്ട് സൗദിയിൽ പ്രവേശിച്ച വിസിറ്റർക്ക് ഡ്രൈവിംഗിനു അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയം ഒരാൾ ഉന്നയിച്ചപ്പോഴായിരുന്നു മുറൂർ മറുപടി നൽകിയത്.
സൗദിയിൽ ഒരാൾ വിസിറ്റിംഗ് വിസയിൽ പ്രവേശിച്ചത് മുതൽ ഒരു വർഷത്തേക്കായിരിക്കും അയാൾക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതിയുണ്ടായിരിക്കുക. അല്ലെങ്കിൽ കാലാവധി തീരുന്നത് വരെ അനുമതി ലഭിക്കും.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സൗദി അംഗീകരിച്ച മറ്റു രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കയ്യിലുണ്ടായിരിക്കണം.
അറേബ്യൻ മലയളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa