സൗദി ആരോഗ്യ മേഖലയെ പൂർണ്ണമായും സ്വകാര്യവത്ക്കരിക്കില്ല
റിയാദ്: സൗദി ആരോഗ്യ മേഖലയെ പൂർണ്ണമായും സ്വകാര്യവത്ക്കരിക്കില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു.
സ്വകാര്യവൽക്കരണ പദ്ധതിയുടെ പുതുക്കിയ എക്സിക്യൂട്ടീവ് പ്ലാനിൽ അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്ന 160 സ്വകാര്യവൽക്കരണ പ്രൊജക്റ്റുകൾ ഉൾപ്പെടുന്നുണ്ട്.
സേവന ദാതാാവെന്ന നിലയിൽ ഒരു വ്യക്തമായ ചിത്രം വരുന്നത് വരെ ആരോഗ്യ മേഖലയിൽ പൂർണ്ണമായ സ്വാകാര്യ വത്ക്കരണം നടക്കില്ല. എങ്കിലും റേഡിയോളജി പോലുള്ള ചില മേഖലകൾ സ്വകാര്യവത്ക്കരിച്ചേക്കും.
സ്വകാര്യവൽക്കരണത്തിൽ ജല-മലിനജല മേഖല വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും വരും വർഷത്തിൽ ഇത് വിപുലീകരിക്കുമെന്നും അൽ ജദാൻ പറഞ്ഞു.
വിദ്യാഭ്യാസം, ലോജിസ്റ്റിക് മേഖലകൾ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിൽ സ്വകാര്യവൽക്കരണ പദ്ധതികൾ തുടരുകയാണ്. അടുത്ത ഘട്ടത്തിൽ ഈ രണ്ട് മേഖലകളിലെയും പദ്ധതികളുടെ സ്വകാര്യവൽക്കരണത്തിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa