സൗദിക്ക് പുറത്ത് നിന്നുള്ള വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കില്ല; സൗദി പ്രവേശനവുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങി
ഡിസംബർ 1 മുതൽ സൗദിയിലേക്ക് ഇന്ത്യയടക്കമുള്ള 6 രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കംബനികൾക്കുള്ള സൗദി സിവിൽ ഏവിയേഷന്റെ സർക്കുലർ പുറത്തിറങ്ങി.
സൗദി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ച പോലെ സൗദിക്ക് പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെത്തന്നെ സൗദിയിൽ 5 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഇങ്ങനെ നേരിട്ട് വരുന്നവർക്ക് ബാധകമാകുമെന്ന് സർക്കുലറിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
അത് കൊണ്ട് തന്നെ നാട്ടിൽ നിന്ന് രണ്ട് ഡോസ് കോവിഷീൽഡ് സ്വീകരിച്ചവർക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുംബോൾ 5 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ബാധകമാകുമെന്ന് സാരം.
നിലവിൽ സൗദിയിൽ ഹോട്ടൽ ക്വാറന്റീനു പുറമെ ബലദിയ അംഗീകാരമുള്ള കെട്ടിടങ്ങളിലും ക്വാറന്റീൻ സൗകര്യം ഒരുക്കാൻ അനുമതിയുണ്ട്.
ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, പാകിസ്ഥാൻ, വിയ്റ്റ്നാം, ബ്രസീൽ, ഈജിപ്ത് എന്നീ 5 രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദിയിലെ 5 ദിവസ ക്വാറന്റീൻ നിബന്ധനയോടെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയുണ്ട്.
അതേ സമയം സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരടക്കമുള്ള നേരത്തെ ഇളവുള്ള ചില വിഭാഗങ്ങൾക്ക് ക്വാറന്റീൻ ഇല്ലാതെത്തന്നെ ഇനിയും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല.
ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് 6 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി പ്രാബല്യത്തിൽ വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa