Tuesday, September 24, 2024
Saudi ArabiaTop StoriesU A E

സൗദിയിലേക്ക് ബസ് ടിക്കറ്റ് കിട്ടാനില്ലെന്ന് പരാതി; നിരക്ക് കൂട്ടാനുള്ള തന്ത്രമെന്ന് ആരോപണം

സൗദിയിലേക്ക് യു എ ഇയിൽ നിന്ന് ബസ് മാർഗം പോകാനിരുന്നവർക്ക് ഇപ്പോൾ ബസ് ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന് പരാതി.

എന്നാൽ ഇത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് യു എ ഇയിലുള്ള ചില പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

ഇത് വരെ 300 റിയാലിനു താഴെ കൊടുത്താൽ ലഭിച്ചിരുന്ന ടിക്കറ്റ് 600 ഉം 700 ഉം ദിർഹം കൊടുത്താൽ ഇപ്പോഴും ലഭ്യമാകുന്നുണ്ടെന്നതാണു വസ്തുത.

നിലവിൽ സൗദിയിലേക്ക് കര മാർഗം യു എ ഇയിൽ നിന്ന് പോകുന്നതിനു നിയമപരമായ യാതൊരു തടസ്സവുമില്ലെന്നിരിക്കെയാണു ചില ഏജ ൻസികൾ ഈ അനാവശ്യ ഡിമാൻഡ് ഉയർത്തിക്കൊണ്ട് വന്നിട്ടുള്ളത്.

ചെറിയ നിരക്കിൽ സൗദിയിൽ പ്രവേശിക്കാമെന്ന് കരുതി യു എ ഇയിൽ എത്തിയ നിരവധി പ്രവാസികൾക്ക് ബസ് സർവീസ് എജൻസികളുടെ ഈ ദ്രോഹപരമായ നീക്കം തിരിച്ചടിയായിട്ടുണ്ട്.

പ്രവാസികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കാനുള്ള ഇത്തരം സംഘത്തിന്റെ പ്രവൃത്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്