Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യാജ ഇഖാമയും ഡ്രൈവിംഗ് ലൈസൻസും ഉണ്ടാക്കുന്ന പാകിസ്ഥാനി പിടിയിൽ; ഇഖാമയും ലൈസൻസും ഉണ്ടാക്കുന്ന വീഡിയോ കാണാം

ജിസാൻ: വ്യാജ ഇഖാമയും ഡ്രൈവിംഗ് ലൈസൻസും രേഖകളും ഉണ്ടാക്കുന്ന പാകിസ്ഥാനിയെ പിടി കൂടിയതായി ജിസാൻ പോലീസ് അറിയിച്ചു.

ഇഖാമയും ഡ്രൈവിംഗ് ലൈസൻസും മറ്റു ഔദ്യോഗിക രേഖകളും വ്യാജമായി നിർമ്മിച്ച് ഇയാൾ പണത്തിനു പകരം വില്പന നടത്തുകയായിരുന്നുവെന്ന് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.

വ്യാജ രേഖകൾ ഉണ്ടാക്കുന്നത് തടയുന്നതിനുള്ള സുരക്ഷാ വിഭാഗത്തിൻ്റെ നീക്കങ്ങളുടെ ഫലമായിട്ടായിരുന്നു പാകിസ്ഥാനിയുടെ സങ്കേതം കണ്ടെത്തിയത്.

പ്രതി ഇഖാമയും ലൈസൻസും നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീൻ അടക്കമുള്ള ഉപകരണങ്ങളും നിരവധി വ്യാജ രേഖകളും പണവും പിടികൂടിയിട്ടുണ്ട്.

പ്രതിക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.

പാകിസ്ഥാനിയുടെ മെഷീൻ ഉപയോഗിച്ച് വ്യാജ ഇഖാമ നിർമ്മിക്കുന്ന വീഡിയോ സുരക്ഷാ വിഭാഗം പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്