Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കെല്ലാം മുഴുവൻ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കെല്ലാം മുഴുവൻ രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം.

അനുമതി ഡിസംബർ 4 ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലായിരിക്കും പ്രാബല്യത്തിൽ വരിക. അതേ സമയം ഇങ്ങനെ വരുന്നവർക്ക് സൗദിയിൽ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകമാകും.

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത നിരവധി പേർ നിലവിൽ നാട്ടിലുണ്ടെന്നതിനാൽ പുതിയ നിയമം അവർക്ക് വലിയ ആശ്വാസമാകും.

5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനു പകരം 3 ദിവസത്തെ ക്വാറൻ്റീൻ മതി എന്നത് ഏകദേശം 15,000 രൂപയോളം ക്വാറൻ്റീൻ ചെലവിൽ ലാഭിക്കാനും ഈ വിഭാഗത്തിലുള്ളവർക്ക് സഹായകരമാകും.

കഴിഞ്ഞ ദിവസം സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും ഡിസംബർ 1 മുതൽ 5 ദിവസത്തെ ക്വാറൻ്റീൻ നിബന്ധനയോടെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി പ്രഖ്യാപനം വന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്