ഏഴ് രാജ്യങ്ങൾക്ക് കൂടി സൗദി പ്രവേശന വിലക്കേർപ്പെടുത്തി
പുതിയ കോറോണ വകഭേദം ഒമിക്രോൺ വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി 7 രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്കേർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സൈഷെൽസ്, മൗറീഷ്യസ്, കോമറോസ് എന്നീ 7 രാജ്യങ്ങൾക്കാണു പുതുതായി യാത്രാ വിലക്കേർപ്പെടുത്തിയത്.
മേൽ പ്രസ്താവിച്ച രാജ്യങ്ങളിൽ നിന്ന് സൗദി പൗരന്മാരല്ലാത്തവർക്ക് നേരിട്ടും അല്ലാതെയും സൗദിയിലേക്ക് പ്രവേശിക്കുന്നതിനാണു വിലക്ക്.
അതേ സമയം സൗദി വിലക്കേർപ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞതിനു ശേഷം വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കാം.
ഒമിക്രോൺ സ്ഥിരീകരിച്ചത് കാരണം വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും നവംബർ 1 നു ശേഷം സൗദിയിൽ എത്തിയ മുഴുവൻ പേരും നെഗറ്റീവ് പിസിആർ റിസൾറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാവെ, മൊസാംബിഖ്, ലെസോത്തൊ, എസ്വാത്വിനി എന്നീ 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa