Sunday, November 24, 2024
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കാൻ രാജാവിന്റെ ഉത്തരവ്

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായു പുതുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

2022 ജനുവരി 31 വരെ യാതൊരു ഫീസും ഈടാക്കാതെ ഇഖാമയും റി എൻട്രിയും നീട്ടാനാണു ഉത്തരവ്.

നിലവിൽ നവംബർ 30 വരെയായിരുന്നു സൗജന്യമായി നീട്ടിക്കിട്ടിയിരുന്നത്. രാജാവിന്റെ ഉത്തരവ് പ്രകാരം കാലാവധികൾ ഓട്ടോമാറ്റിക്കായി നീട്ടി നൽകുമെന്ന്  ജവാസാത്ത് അറിയിച്ചു.

ഡിസംബർ 1 മുതൽ നേരിട്ട് സൗദിയിലേക്ക് ക്വാറന്റീനോട് കൂടെ പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നും സാധിക്കുമെന്നതിനാൽ പുതിയ തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമാകും.

ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി ലഭിച്ചില്ലെങ്കിൽ യാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണുണ്ടായിരുന്നതെന്ന് പല പ്രവാസികളും അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.

അതേ സമയം ഇന്ത്യക്കാർക്ക് ഇപ്പോൾ യാത്രാ നടപടിയിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ സൗജന്യ പുതുക്കലിൽ ഉൾപ്പെടുമോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. അത് വരും ദിനങ്ങളിൽ വ്യക്തമായേക്കും.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഓട്ടോമാറ്റിക് പുതുക്കലിൽ ഉൾപ്പെടില്ല എന്ന് അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഇഖാമക്കും റി എൻട്രിക്കും പുറമേ വിസിറ്റ് വിസകളും ജനുവരി 31 വരെ പുതുക്കുമെന്ന് അറിയിപ്പിലുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്