Sunday, November 24, 2024
GCCSaudi ArabiaTop Stories

ആശ്വാസ വാർത്തകൾക്കിടയിലും ആശങ്കയോടെ പ്രവാസികൾ

അതിർത്തികൾ തുറക്കുകയും യാത്രാ നടപടികൾ എളുപ്പമാക്കുകയും ചെയ്ത ആശ്വാസ വാർത്തകൾക്കിടയിലാണ് പുതിയ ഭീഷണിയായിക്കൊണ്ട് കൊറോണയുടെ പുതിയ വകഭേദം ലോകത്തെ മുൾ മുനയിൽ നിർത്തുന്നത്.

ഒമിക്രോൺ ഭീതി  പല രാജ്യങ്ങളെയും വൈറസ് വ്യാപിച്ച രാജ്യങ്ങളെ ബ്ലോക്ക് ചെയ്യുന്നതിലേക്ക് നയിച്ചിരിക്കുകയാണിപ്പോൾ. ഇസ്രായേൽ മുഴുവൻ വിദേശികൾക്കും പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്തു.

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ക്വാറന്റീൻ സഹിതമാണെങ്കിലും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിന്റെ ആശ്വാസ വാർത്ത എത്തിയതിന്റെ തൊട്ട് പിറകെയാണു ഒമിക്രോണിന്റെ ഭീഷണി ശക്തമായിട്ടുള്ളത് എന്നത് സൗദി പ്രവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

വൈറസ് വ്യാപനം ശക്തമായാൽ നേരത്തെയുള്ളത് പോലെ അടച്ച് പൂട്ടൽ നടപടികൾ രാജ്യങ്ങൾ സ്വീകരിക്കുകയും വീണ്ടും നാട്ടിൽ തന്നെ കുടുങ്ങുന്ന സ്ഥിതി ഉണ്ടാകുമോ എന്നും ആശങ്കപ്പെട്ട് നിരവധി  പ്രവസികളാണു അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്.

അവധിയിലെത്തിയ പലരും ഇപ്പോൾ മടങ്ങണോ അതോ അവധി തീരും വരെ നാട്ടിൽ തുടരണമോ എന്ന സംശയവും ഉന്നയിക്കുന്നുണ്ട്.

എന്നാൽ ഒരു വ്യക്തമായ മറുപടിയോ നിർദ്ദേശമോ ഈ വിഷയത്തിൽ നൽകാൻ ആർക്കും സാധിക്കാത്ത ഒരു സ്ഥിതിവിശേഷമാണുള്ളത്.

എങ്കിലും പെട്ടെന്നു മടങ്ങുന്നത് കൊണ്ട് വലിയ പ്രയാസങ്ങൾ ഇല്ലാത്തവർക്ക് എത്രയും പെട്ടെന്നു പ്രവാസ ലോകത്തേക്ക് മടങ്ങുക തന്നെയായിരിക്കും ബുദ്ധി എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

കാരണം ഒരു പക്ഷേ വീണ്ടും അടച്ച് പൂട്ടൽ  വന്നാൽ തുടർന്നുള്ള നിയന്ത്രണങ്ങൾ ഏതെല്ലാം രീതിയിലായിരിക്കും എന്നത് ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്