Monday, September 23, 2024
Saudi ArabiaTop Stories

ഡിസംബർ 5 ന് ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജിദ്ദ: ഡിസംബർ 5 ഞായറാഴ്ച ജിദ്ദ ഗവർണ്ണറേറ്റിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ജിദ്ദയിൽ നടക്കുന്ന ഫോർമുല 1 റേസ് നോടനുബന്ധിച്ചാണു എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുള്ളത്.

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ഫോർമുല വൺ റേസ് ആയിരിക്കും ജിദ്ദയിൽ നടക്കുന്ന ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ്.

ഡിസംബർ 3 മുതൽ 5 വരെയാണു മത്സരം നടക്കുന്നത്. 6175 മീറ്റർ നീളമുള്ള സർക്യൂട്ട് ഫോർമൂല 1ൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ സർക്യൂട്ടാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്