ഒമിക്രോൺ വ്യാപനം; വിശദീകരണവുമായി സൗദി ആരോഗ്യ മന്ത്രാലയം
പുതിയ കൊറോണ വകഭേദം ഒമിക്രോണിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വസ്തുതകൾ വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി.
ആഫ്രിക്കയിലും യൂറോപ്പിലും കൊറോണ വ്യാപകമാകാനും ഒമിക്രോൺ സാന്നിദ്ധ്യം ഉണ്ടാകാനും കാരണങ്ങളുണ്ട്.
പൂർത്തീകരിക്കേണ്ടയത്രയും വാക്സിനേഷൻ നൽകാൻ സാധിക്കാതിരുന്നത് പുതിയ വകഭേദത്തിന്റെ പ്രവർത്തനത്തിനു കാരണമായിട്ടുണ്ട്.
അല്ലെങ്കിൽ സമൂഹത്തിലെ വലിയൊരു വിഭാഗത്തിലേക്ക് പ്രത്യേകിച്ച് പ്രായമായവരിലേക്ക് വാക്സിൻ എത്താതിരുന്നതോ ഡോസുകൾ ആവശ്യമായത്ര നൽകാതിരുന്നതോ മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയതോ വേരിയന്റുകൾ ശക്തമാകാൻ കാരണമായിട്ടുണ്ട് എന്നും അബ്ദുൽ ആലി പറഞ്ഞു.
ബൂസ്റ്റർ ഡോസിന്റെ പാർശ്വഫലങ്ങൾ കൂടുതൽ ഗുരുതരമാണെന തരത്തിലുള്ള പ്രചാരണം അദ്ദേഹം തള്ളിക്കളഞ്ഞു.
ആദ്യത്തെ രണ്ട് ഡോസ് സ്വീകരിക്കുന്ന സമയമുണ്ടാകുന്ന ലക്ഷണങ്ങൾ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവർക്കും ഉണ്ടാകുകയുള്ളൂ എന്ന് ഡോ: അബ്ദുൽ ആലി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa