Sunday, November 24, 2024
Saudi ArabiaTop Stories

ആശ്വസിക്കാം; ഇഖാമയും റി എൻട്രിയും വിസിറ്റ് വിസയും പുതുക്കുന്ന വിഭാഗത്തിൽ ഇന്ത്യക്കാരും ഉൾപ്പെടും

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ആനുകൂല്യം ഇന്ത്യക്കാർക്കും ലഭിക്കും.

ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണു ഓട്ടോമാറ്റിക്കായി പുതുക്കുന്ന ആനുകൂല്യം ലഭിക്കുകയെന്ന് ജവാസാത്ത് ട്വിറ്ററിൽ ഒരു ചോദ്യത്തിനു മറുപടിയയി അറിയിച്ചു.

2022 ജനുവരി 31 വരെ യാതൊരു ഫീസും ഈടാക്കാതെ ഇഖാമയും റി എൻട്രിയും വിസിറ്റ് വിസയും നീട്ടാനാണു ഉത്തരവ്.

രാജാവിന്റെ ഉത്തരവ് പ്രകാരം  കാലാവധികൾ സൗജന്യമായി നീട്ടി നൽകുമെന്ന്  ജവാസാത്ത് അറിയിച്ചു.

ഡിസംബർ 1 നു പുലർച്ചെ ഒന്ന് മുതൽ നേരിട്ട് സൗദിയിലേക്ക് 5 ദിവസത്തെ ക്വാറന്റീനോട് കൂടെ പ്രവേശിക്കാൻ ഇന്ത്യയടക്കം 6 രാജ്യങ്ങളിൽ നിന്ന് സാധിക്കുമെന്നതിനാൽ പുതിയ തീരുമാനം നിരവധി പ്രവാസികൾക്ക് അനുഗ്രഹമാകും.

സ്പോൺസർ സഹകരിക്കാത്തവരും റെഡ് ലിസ്റ്റിലായവരുമായ പലരും ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി ലഭിച്ചില്ലെങ്കിൽ മടക്ക യാത്ര സാധ്യമാകാത്ത സ്ഥിതിയാണുണ്ടാകുമോ എന്ന് അറേബ്യൻ മലയാളിയെ ആശങ്ക അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്