ഒമിക്രോൺ; വിശദീകരണവുമായി അബ്ദുല്ല അസീരി
ഒമിക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ വൈറസ് വകഭേദത്തെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചാവ്യാധി വിഭാഗം കൺസൾറ്റന്റ് ഡോ: അബ്ദുല്ല അസീരി.
ലോകത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 163 ഒമിക്രോൺ കേസുകളിൽ നിന്ന് ഇതിനെക്കുറിച്ച് ഒരു അന്തിമ തീരുമാനമെടുക്കാൻ കഴിയില്ല.
യൂറോപ്പിൽ ഒമിക്രോണിന്റെ വരവിനു മുമ്പ് തന്നെ കൊറോണ നാലാം തരംഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതിൽ ഡെൽറ്റ വകഭേദമായിരുന്നു അപകടം.
മറ്റു വക ഭേദങ്ങളിൽ നിന്ന് ഭിന്നമായിക്കൊണ്ട് ആണ് ഒമിക്രോൺ വികസിച്ചത്. ദക്ഷിണാഫ്രിക്കയിലെ നിലവിലെ വൈറസ് വ്യാപനത്തിന്റെ കാരണം ഒമിക്രോൺ ആകാൻ സാധ്യതയില്ല.
ബദൽ സംവിധാനമൊരുക്കി യാത്രാ നിയന്ത്രണങ്ങൾ കൊണ്ട് വന്നത് ഡെൽറ്റ സൗദിയിലേക്ക് പ്രവേശികുന്നതിനു കാല താമസം വരുത്തുകയും എണ്ണം കുറക്കുകയും ചെയ്തു.
അതേ നടപടികൾ ഒമിക്രോണിന്റെ കാര്യത്തിലും സ്വീകരിക്കുകയും വാക്സിനേഷൻ പൂർത്തീകരിക്കുകയും ചെയ്യുന്നത് സൗദിയെ മികച്ച നിലയിൽ എത്തിക്കും എന്നും അബ്ദുല്ല അസീരി ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa