Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശ തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ

വിദേശ തൊഴിലാളികളെ റിക്രൂട്ട്മെൻ്റ് ഓഫീസിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ സ്വദേശിയെയും വിദേശിയെയും അറസ്റ്റ് ചെയ്യാൻ സൗദി പബ്ളിക് പ്രോസിക്യൂഷൻ്റെ ഉത്തരവ്.

സംഭവവുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെൻ്റ് ഓഫീസിൻ്റെ ലൈസൻസ് റദ്ദാക്കിയതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവിച്ചു.സൗദി തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിൻ്റെ പേരിലാണു ലൈസൻസ് റദ്ദാക്കിയത്. തുടർ നടപടികൾക്കായി സുരക്ഷാ വിഭാഗത്തിനു കേസ് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സൗദി തൊഴിൽ നിയമ്നങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് വാക്താവ് അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള തൊഴിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മഅൻ ആപ് വഴിയോ 19911 എന്ന നംബർ വഴിയോ അധികൃതരെ വിവരം അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടുമായി വാക്താവ് ആഹ്വാനം ചെയ്തു.

സൗദി നിയമ സംവിധാനം ഓരോ വ്യക്തിക്കും സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ആളുകളെ തൊഴിലിനും സേവനത്തിനും ദുരുപയോഗം ചെയ്യുന്നവർക്ക് മനുഷ്യക്കടത്ത് വിരുദ്ധ നിയമ പ്രകാരമാണു ശിക്ഷ നൽകുക. തൊഴിൽ ചൂഷണത്തിനു ഇരയായവരോ സാക്ഷികളായവരോ സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുണ്ടെന്നും പബ്ളിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്