നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്നവർക്ക് പണി കിട്ടും; ശക്ജമായ മുന്നറിയിപ്പുമായി ജവാസാത്ത് വീണ്ടും
നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ശക്തമായ ശിക്ഷാ മുന്നറിയിപ്പുമായി സൗദി ജവാസാത്ത് വീണ്ടും.
നിയമ ലംഘകരെ ജോലിക്ക് വെക്കുന്നതും തൊഴിലാളികളെ അവരുടെ സ്വന്തം നിലയിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതും മറ്റു തൊഴിലാളികളെ ജോലിക്ക് വെക്കുന്നതുമെല്ലാം നിയമ ലംഘന പരിധിയിൽ പെടും.
ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണു ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അതോടൊപ്പം സ്ഥാപനത്തിനു 5 വർഷം വരെ റിക്രൂട്ട്മെൻ്റിനുള്ള അനുമതി റദ്ദാക്കുകയും ശിക്ഷ പരസ്യപ്പെടുത്തലും, ഉത്തരവാദിത്വപ്പെട്ടാ മാനേജർക്ക് ഒരു വർഷം തടവും മാനേജർ പ്രവാസിയാണെങ്കിൽ അതോടൊപ്പം നാടു കടത്തലുമെല്ലാമാണു ശിക്ഷ.
നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴയുടെ തോതും ഇരട്ടിയായേക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa