ഒമിക്രോൺ; സൗദി ആരോഗ്യ മന്ത്രിയുടെ സന്ദേശം
പുതിയ കൊറോണ വകഭേദവുമായി ബന്ധപ്പെട്ട് സൗദി ആരോഗ്യ മന്ത്രി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ സുപ്രധാന സന്ദേശം താഴെ വായിക്കാം.
കൊറോണയുടെയും അതിന്റെ വകഭേദത്തിന്റെയും ആവിർഭാവവും വികസനവും സൗദി ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
അതിനെ നേരിടാനുള്ള എല്ലാ സന്നാഹങ്ങളുമായി ആരോഗ്യ മന്ത്രാലയം ജാഗരൂഗരുമാണ്.
എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കിയും പ്രതിരോധ മുൻ കരുതലുകൾ പാലിച്ചും സുരക്ഷിതരായിരിക്കണം.
നിലവിലെ സാഹചര്യത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണു പ്രധാനമെന്നും രണ്ട് ഡോസോ രണ്ട് ഡോസ് എടുത്ത് 6 മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസോ സ്വീകരിച്ച് അത് പൂർത്തിയാക്കണം എന്നും ആരോഗ്യ മന്ത്രാലയവും ഔദ്യോഗികമായി ആഹ്വാനം ചെയ്തു.
ബുധനാഴ്ച വൈകുന്നേരം 3.30 നു പുതിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം പ്രത്യേക വാർത്താ സമ്മേളനം വിളിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa