Friday, November 22, 2024
Saudi ArabiaTop Stories

ഒമിക്രോൺ സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പരാമർശിച്ച പ്രധാന വസ്തുതകൾ; ഒമിക്രോണെക്കുറിച്ച് പ്രചരിക്കുന്നത് അതിശയോക്തിപരമായ കാര്യങ്ങളെന്ന് പ്രമുഖ സൗദി കൺസൾട്ടൻ്റ്

കൊറോണ വേരിയൻ്റ് ഒമിക്രോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ സൗദി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി.

ഒമിക്രോൺ വേരിയൻ്റ് കണ്ടതിനു ശേഷം രാജ്യത്തെ വൈറസിൻ്റെ വ്യാപന സാഹചര്യത്തെക്കുറിച്ച് കർശനമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു.ഒമിക്രോണെക്കുറിച്ചുള്ള പഠനം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ വർഗീകരണമനുസരിച്ച് ഒമിക്രോൺ വകഭേദം ആശങ്കയുണ്ടാക്കുന്നതാണ്. വൈറസിൻ്റെ പകരുന്ന രീതികളിൽ മാറ്റം വന്നേക്കാം. അതൊരു പക്ഷേ ജനങ്ങൾക്കിടയിൽ പടരുന്ന വേഗത കൊണ്ടാകാം. അതിൻ്റെ ലക്ഷണങ്ങളുടെ കാഠിന്യം കൊണ്ടാകാം. അതുമല്ലെങ്കിൽ ഗുരുതരാാവസ്ഥയിലാകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിലെ വർദ്ധനവ് ആകാം. അതുമല്ലെങ്കിൽ വാക്സിനോട് പ്രതികരിക്കാത്തതാകാം.

അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസം ശക്തമായതാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളിലെ മികവിലും മറ്റു പ്രതിരോധ സംവിധാനങ്ങളിലും നമുക്ക് വിശ്വാസമുണ്ട്.

തുറന്ന സ്ഥലമാണെങ്കിലും അടഞ്ഞ സ്ഥലമാണെങ്കിലും തിരക്കുണ്ടെങ്കിലും തിരക്കില്ലെങ്കിലും മാസ്ക്ക് ധരിക്കലും കൈകൾ കഴുകലും അടക്കമുള്ള പ്രതിരോധ മുൻ കരുതലുകൾ പാലിക്കേണ്ടതുണ്ട്. ഇനിയും വാക്സിനുകൾ സ്വീകരിക്കാൻ ബാക്കിയുണ്ടെങ്കിൽ ഉടൻ വാക്സിനേഷൻ പൂർത്തീകരിക്കണം.

നമുക്കെല്ലാവർക്കും നമ്മുടെ ശരീരത്തെയും പ്രിയപ്പെട്ടവരെയും സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഊഹാപോഹങ്ങളെ അകറ്റി നിർത്തേണ്ടതുമുണ്ട്. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ സമൂഹത്തെ ദ്രോഹിക്കുകയാണു ചെയ്യുന്നത്.

ഒമിക്രോൺ വേരിയൻ്റ് ഇപ്പോൾ രൂപപ്പെട്ടതാണ്. അതിന്റെ വികാസം നമ്മൾ സസൂക്ഷമം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്നും ഡോ: അബ്ദുൽ ആലി അറിയിച്ചു.

അതേ സമയം ഒമിക്രോണെക്കുറിച്ച് പ്രചരിക്കുന്നത് അതിശയോക്തിപരമായ കാര്യങ്ങളാണെന്ന് സൗദിയിലെ പകർച്ച വ്യാധി വിഭാഗം കൺസൽട്ടൻ്റ് ഡോ:അബ്ദുല്ല അൽ ഹൊഗൈൽ പറഞ്ഞു.

ഒമിക്രോണിൻ്റെ ലക്ഷണങ്ങൾ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നയിക്കേണ്ട അവസ്ഥയുണ്ടാക്കുന്നില്ല. മുംബുള്ളതിനേക്കാാൾ അപകടകാരികളല്ല പുതിയ വകഭേദം. വൈറസിനു വക ഭേദം സംഭവിക്കുംബോൾ പൂർണ്ണമായും മാറുന്നില്ല. അതിനെതിരെ വാക്സിൻ പ്രതിരോധം തീർക്കുകയും ചെയ്യുമെന്നും ഹൊഗൈൽ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്