സൗദിയിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുമോ ? ആരോഗ്യമന്ത്രാലയ വാക്താവ് വിശദീകരണം നൽകി
ഒമിക്രോൺ പശ്ചാത്തലത്തിൽ സൗദിയിൽ വീണ്ടും ശക്തമായ നിയന്ത്രണങ്ങളും ലോക്ഡൗണും മറ്റും ഉണ്ടാകുമോ എന്ന സംശയത്തിനു ഇൻഷാ അല്ലാഹ് നമ്മൾ വീണ്ടും ലോക്ക് ഡൗണിലേക്ക് മടങ്ങില്ലെന്നാണു ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചത്.
അൽ ഇഖ്ബാരിയയിലെ അൽ റാസ്വിദ് പ്രോഗ്രാമിലായിരുന്നു ഡോ അബ്ദുൽ ആലി ഇങ്ങനെ മറുപടി നൽകിയത്.
ആദ്യ ഘട്ടങ്ങളിൽ, വൈറസിന്റെയോ തരംഗങ്ങളുടെയോ മ്യൂട്ടേഷനുകൾ ലോകത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ, ഭയം കൂടുതലായിരുന്നു.
എന്നാൽ ഇപ്പോൾ ആളുകൾക്കിടയിൽ അവബോധം കൂടിയതും വക്സിനുകൾ ലഭ്യമായതുമെല്ലാം അത്തരം ആശങ്കകൾ ഇല്ലാതാക്കി.
സമൂഹത്തിൽ ഇനിയും വാക്സിനെടുക്കാത്തവരും പൂർത്തിയാക്കാത്തവരും വാക്സിനേഷൻ വിവിധ കാരണങ്ങൾ കൊണ്ട് എടുക്കാൻ സാധിക്കാത്തവരും ഉള്ളതിനാൽ എല്ലാവരും ഇനിയും പ്രതിരോധ മുൻ കരുതലുകൾ പാലിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa