Wednesday, November 27, 2024
Saudi ArabiaTop Stories

ഒമിക്രോണിൻ്റെ ആധിപത്യം തകരും: ആശ്വാസമേകുന്ന പ്രസ്താവനയുമായി സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി

ഒമിക്റോൺ ഭീതിയുടെ പശ്ചാത്താലത്തിൽ ആശ്വാസമേകുന്ന പ്രസ്താവനയുമായി സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അസീരി.

കൊറോണ പകർച്ചാ വ്യാധിയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾക്കിടയിൽ ഒരു തടസ്സമായി ഒമിക്രോൺ വക ഭേദം ഉണ്ടാകില്ല.

ഒമിക്രോൺ വേരിയൻ്റും മറ്റു വേരിയൻ്റുകളെപ്പോലെത്തന്നെയുള്ള ഒരു വക ഭേദം മാത്രമാണ്. കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മൊണോക്ളോണൽ ആൻ്റി ബോഡീസ് ഒമിക്രോണിനും അത് പോലുള്ളവക്കും പ്രതിരോധം തീർക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഒമിക്രോണിൻ്റെ സിംഹാസനം താഴെ വീഴും. അതിനി പ്രബലമായിത്തന്നെ നില നിന്നാൽ പോലും കൊറോണ മഹാമാരിയിൽ നിന്ന് പുറത്ത് കടക്കുന്നതിനു ഒരു തടസ്സമാകില്ല.

ലബോറട്ടറി പഠനങ്ങളിൽ കോവിഡിനെതിരെയുള്ള ഒരു പ്രധാനപ്പെട്ട മരുന്ന് ഒമിക്രോണിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം നല്ല വാർത്ത ഒമിക്രോണെക്കുറിച്ചുള്ള ഭീതി ഒഴിവാക്കുന്നുവെന്നും അസീരി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്