Monday, November 25, 2024
Saudi ArabiaTop Stories

സൗദി അംഗീകരിക്കാത്ത കോവാക്സിനടക്കമുള്ള നാല് വാക്സിനുകൾ സ്വീകരിച്ച് സന്ദർശക വിസയിലും ഹജ്ജ് ഉംറ വിസകളിലും സൗദിയിലെത്തുന്നവർക്ക് ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കും; നിബന്ധനകൾ അറിയാം

സൗദിയിൽ അംഗീകരിക്കാത്ത നാല് വാക്സിനുകൾ സ്വീകരിച്ച വിസിറ്റ്, ഹജ്ജ്, ഉംറ വിസക്കാർക്ക് ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

ഇന്ത്യയുടെ കോവാക്സിൻ, ചൈനയുടെ സ്സിനോവാക്, സിനോഫാം എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ഫുൾ ഡോസ് സ്വീകരിച്ചവർക്ക് ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കും.

മുകളിൽ പരാമർശിച്ച മൂന്ന് വാക്സിനുകൾ സ്വീകരിച്ചവർക്കും ഈ മാസം 1 ആം തീയതി തന്നെ ഇമ്യൂൺ സ്റ്റാറ്റസ് നൽകുന്നുണ്ട്.

അതോടൊപ്പം റഷ്യൻ വാക്സിനായ സുപ്ട്നിക് ഫുൾ ഡോസ് സ്വീകരിച്ച വിസിറ്റ്, ഹജ്ജ്, ഉംറ വിസക്കാർക്കും ഇമ്യൂൺ സ്റ്റാറ്റസ് നൽകും.

എന്നാൽ സ്പുട്നിക് സ്വീകരിച്ചവർക്ക് ഈ വരുന്ന ജനുവരി 1 മുതലായിരിക്കും ഇമ്യൂമ്മ് സ്റ്റാറ്റസ് നൽകുക.

ഇവക്ക് പുറമെ നേരത്തെ സൗദി അംഗീകരിച്ച ആസ്റ്റ്രാസെനക്ക-കോവിഷീൽഡ്, ഫൈസർ, മോഡേണ ജോൺസൺ (1 ഡോസ്) എന്നിവ ഫുൾ ഡോസ് സ്വീകരിച്ചവർക്കും നേരത്തെയുള്ളത് പോലെ ഇമ്യൂൺ സ്റ്റാറ്റ്സ് നൽകും.

സൗദി അംഗീകരിക്കാത്ത  വാക്സിനുകൾ സ്വീകരിച്ച് വരുന്നവർക്ക് സൗദിയിൽ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൺ ക്വാറന്റീൻ ബാധകമാകും. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം പിസിആർ ടെസ്റ്റ്‌ നടത്തുകയും  ചെയ്യണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്