Sunday, September 22, 2024
Saudi ArabiaTop Stories

അബ്ഷിറിൽ സ്പോൺസർഷിപ്പിലുള്ളവർക്കായി പുതിയ സേവനങ്ങൾ വരുന്നു

സ്പോൺസർഷിപ്പിലുള്ളവർക്കായി അബ്ഷിറിൽ പുതിയ സേവനങ്ങൾ ചേർക്കുമെന്ന് അബ്ഷിർ ബിസിനസ് ഡെവലപ്മെൻ്റ് ഡയറക്ടർ താരീഖ് അൽ ഹാമിദ് അറിയിച്ചു.

അബ്ഷിറിൽ സ്പോൺസർഷിപ്പിലുള്ളവർക്കായി ചില സേവനങ്ങൾ ചേർക്കുന്നതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ ഡെവലപർമാരുടെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്.

ഉപയോക്താക്കളുടെ സംശയങ്ങൾക്ക് ഓട്ടോമാറ്റിക്കായി മറുപടി ലഭിക്കുന്ന സംവിധാനം അതിൽ പെട്ട ഒന്നാണെന്നും താരീഖ് സൂചിപ്പിച്ചു.

അബ്ഷിർ അതിൻ്റെ സേവനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനും മന്ത്രാലയത്തിൻ്റെ വിവിധ മേഖലകൾക്കും മാത്രമായി നൽകുന്നത് തുടരും.

അതേ സമയം മറ്റു സർക്കാർ വകുപ്പുകളിലേക്ക് കൂടി അബ്ഷിറിൻ്റെ സേവനം ലഭ്യമാകുമെന്ന വാർത്ത താരീഖ് നിഷേധിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്