Sunday, September 22, 2024
GCCSaudi ArabiaTop Stories

എം ബി എസിൻ്റെ ഗൾഫ് പര്യടനം ഇന്നാരംഭിക്കുന്നു; ഉർദുഗാൻ ഖത്തറിലെത്തി

റിയാദ്: അഞ്ച് ജിസിസി രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഇന്ന് പുറപ്പെടും.

ഇന്ന് ഒമാനിലേക്ക് പറക്കുന്ന രാജകുമാരൻ വരും ദിവസങ്ങളിൽ ഖത്തർ, ബഹ്രൈൻ, കുവൈത്ത്, യു എ ഇ എന്നിവിടങ്ങളിലും സന്ദർശിക്കും.

അതിനിടെ തുർക്കി പ്രസിഡൻ്റ് ഉർദുഗാൻ ഖത്തറിലെത്തിയ വാർത്ത മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ഖത്തർ സന്ദർശന വേളയിൽ ഉർദുഗാനുമായി ചർച്ചകൾക്ക് വഴിയൊരുങ്ങുമെന്നും സൗദി- തുർക്കി പ്രശ്നങ്ങൾ രമ്യതയിലെത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ജിസിസ് രാജ്യങ്ങളുമായുള്ള സൗദിയുടെ ബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള സല്മാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരമാണു രാജകുമാരൻ്റെ ഗൾഫ് പര്യടനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്