Sunday, September 22, 2024
KeralaTop Stories

ആമിനക്കിനി സമാധാനത്തോടെ ഉറങ്ങാം; ആ ബാധ്യത യൂസുഫലി സാഹിബ് വീട്ടി

കാഞ്ഞിരമറ്റം ബാങ്ക് ജപ്തി നോട്ടിസ് നൽകിയത് മൂലം നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിന-സൈദ് മുഹമ്മദ്‌ ദമ്പതികൾ.

തങ്ങളുടെ ഇളയ മകളുടെ വിവാഹം നടത്താനായി 6 വർഷം മുംബായിരുന്നു ഇവർ താമസിച്ചിരുന്ന 9 സെന്റും പുരയിടവും ഈട് വെച്ചു  സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്.

ചെറിയ വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാനായിരുന്നു ഉദ്ദേശമെങ്കിലും സൈദ്‌ മുഹമ്മദ് രോഗബാധിതനായതോടെ എല്ലാം തകിടം മറിയുകയായിരുന്നു.

തുടർന്ന് പലിശയും കൂട്ടുപലിശയുമായി വായ്പ തിരിച്ചടയ്ക്കാനാകാത്ത വിധം ബാധ്യത വർധിക്കുകയും അവസാനം ബാങ്ക് ജപ്തി നോട്ടിസ് നൽകുകയും ചെയ്തതോടെ കുടുംബം പ്രതിസന്ധിയിലാകുകയായിരുന്നു.

ഇനി എന്ത് ചെയ്യുമെന്നറിയാതെ ആശങ്കപ്പെട്ടിരുന്ന സമയത്താണ് കഴിഞ്ഞ ദിവസം ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ കാണാൻ അവസരം ലഭിച്ചതും വിഷയം അവതരിപ്പിച്ചതും.

ഹെലികോപ്ടർ അപകട സമയത്ത് തനിക്ക് രക്ഷകരായവരെ കാണാനെത്തിയപ്പോഴായിരുന്നു ആമിന യൂസ്ഫലിയെ കണ്ടത്. വിഷയം കേട്ട യൂസുഫലി ജപ്തി ഉണ്ടാകില്ലെന്ന് ആമിനക്ക് വാക്ക് കൊടുത്തു.

തുടർന്ന് ലുലു ഗ്രൂപ്പ് അധികൃതർ  സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശയടക്കം  3.81 ലക്ഷം രൂപ അടച്ചു ആമിനയുടെ വായ്പ തീർക്കുകയും തുടർന്ന് ആമിനയുടെ വീട്ടിലെത്തി 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീത് കൈമാറുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്