യു എ ഇയിൽ ജനുവരി മുതൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറും
അബുദാബി: രാജ്യത്തെ വാരാന്ത്യ അവധി ദിനങ്ങൾ ജനുവരി 1 മുതൽ ശനി,ഞായർ ദിവസങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഔദ്യോഗിക ഉത്തരവിറങ്ങി.
നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത്യ അവധി ദിനങ്ങൾ. വെള്ളിയാഴ്ച ഉച്ചക്ക് 12 മണി വരെ മാത്രമേ പ്രവൃത്തി സമയം ഉണ്ടായിരിക്കുകയുള്ളൂ. വെള്ളിയാഴ്ച ആവശ്യമുള്ളവർക്ക് വർക്ക് ഫ്രം ഹോമും പരിഗണിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഇതോടെ ആഴ്ചയിൽ നാലര ദിവസമായിരിക്കും യു എ ഇയിലെ ഔദ്യോഗിക പ്രവൃത്തി ദിനങ്ങൾ.
ആഗോള വ്യവസായ മേഖലകളുമായി ഒത്ത് പോകുന്നതിനാണു പുതിയ സമയ ക്രമം നടപ്പിലാക്കുന്നത്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്കാണു നിയമം ബാധകമാകുക. സ്വകാര്യ മേഖലയെ നിർബന്ധിക്കില്ലെന്നാണു റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa