ഇന്ത്യക്കാർക്ക് ഉംറ വിസകൾ അനുവദിച്ച് തുടങ്ങി; ക്വാറൻ്റീനില്ലാതെ നേരിട്ട് പറക്കാം
മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ളവർക്കും ഉംറ വിസകൾ ഇഷ്യു ചെയ്യാൻ തുടങ്ങിയതായി ഉംറ സർവീസ് കംബനികളുമായി ബന്ധപ്പെട്ടവർ അറിയിച്ചു..
കൊറോണ വ്യാപനം മൂലം ഏകദേശം ഒന്നര വർഷത്തിലേറെയായി ഇന്ത്യയിൽ നിന്ന് ഉംറ വിസകൾ ഇഷ്യു ചെയ്യൽ നിർത്തി വെച്ചിരുന്നു.
സൗദി അംഗീകൃത വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദി ക്വാറൻ്റീൻ ഇല്ലാതെത്തന്നെ ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് സ്വീകരിച്ചവർക്ക് ഇതിൻ്റെ ഉപകാരം ലഭിക്കും.
സൗദി ഭാഗികമായി അംഗീകരിച്ച ഇന്ത്യയുടെ കോവാക്സിനെടുത്ത സന്ദർശകർക്കും ഉംറ ഹജ്ജ് തീർഥാടകർക്കും ഇമ്യൂൺ സ്റ്റാാറ്റസ് ലഭിക്കുമെങ്കിലും സൗദിയിലെത്തുന്നതോടെ 3 ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ ബാധകമാകും.
ക്വാറൻ്റീൻ ബാധകമായവർക്ക് മദീനയിലാണു ക്വാറൻ്റീൻ സൗകര്യം ഒരുങ്ങിയിട്ടുള്ളത്. ജിദ്ദയിൽ ഇറങ്ങുന്നവർകും മദീനയിലേക്ക് ക്വാറൻ്റീനായി പോകേണ്ടി വരുമെന്നാണു സൂചന.
നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണു ഉംറ വിസ അനുവദിക്കുന്നത്.
കോവാക്സിൻ, സ് പുട്നിക്, സിനോഫാം, സിനോവാക് എന്നിവക്ക് സൗദി ഭാഗിക അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ സ്പുട്നിക് എടുത്തവർക്ക് ജനുവരി 1 മുതലാണു 3 ദിവസത്തെ ക്വാറൻ്റീനോടു കൂടെ പ്രവേശനം അനുവദിക്കുക. മറ്റു മൂന്ന് വാക്സിനുകളെടുത്തവർക്ക് ഡിസംബർ 1 മുതൽ തന്നെ 3 ദിവസത്തെ ക്വാറൻ്റീനോട് കൂടി പ്രവേശനം അനുവദിക്കപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa