Saturday, April 19, 2025
Saudi ArabiaTop Stories

ഹവാല; സൗദിയിൽ മൂന്ന് വിദേശികൾ പിടിയിൽ

മദീന: അനധികൃത മാർഗത്തിലൂടെ സൗദിക്ക് പുറത്തേക്ക് പണമയച്ച 3 വിദേശികളെ മദീന പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു യമൻ പൗരനും സെനഗൽ പൗരനും ഗാംബിയൻ പൗരനുമാണു പിടിക്കപ്പെട്ടത്.

പ്രതികളിൽ നിന്ന് ഉറവിടമറിയാത്ത ഏഴ് ലക്ഷത്തോളം രൂപ കണ്ടെടുത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രൊസിക്യുഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്